Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Mid-day

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി പ്ല​സ് ടു ​വ​രെ​യാക്കും: മന്ത്രി ഷം​​​സു​​​ദ്ദീ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി പ്ല​​​സ് ടു ​​​വ​​​രെ ന​​​ൽ​​​കാ​​​നും, ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തോ​​​ടൊ​​​പ്പം പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നും ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ. സ​​​മ​​​ഗ്ര ശി​​​ക്ഷാ കേ​​​ര​​​ളം സം​​​ഘ​​​ടി​​​പ്പി​​​ച്ച ജി​​​ല്ലാ പ്രോ​​​ജ​​​ക്ട് കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ​​​യും പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ത​​​ല ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ ശി​​​ല്പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നി​​​ല​​​വി​​​ൽ എ​​​ട്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് പി.​​​എം. പോ​​​ഷ​​​ണ്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ത്തി​​​ലേ​​​ക്കു​​കൂ​​​ടി ഇ​​​ത് വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ മു​​​ഴു​​​വ​​​ൻ സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കും പോ​​​ഷ​​​കാ​​​ഹാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up